Kerala

കൊവിഡ് 19; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവല്ല സ്വദേശി

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം എട്ടായി.

അബുദാബിയില്‍ നിന്ന് ഈ മാസം 11 നാണ് ജോഷി നാട്ടിലെത്തിയത്. ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 27 നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ രോഗ ബാധിതനായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇയാളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു.

പ്രമേഹരോഗമുണ്ടായിരുന്നത് കൊണ്ടുതന്നെ മരുന്നുകളോട് പ്രതികരിക്കാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക.

Related Articles

Leave a Reply

Back to top button