Kerala

വയനാട്ടിൽ വാഹനപകടം :ഒരാൾ മരിച്ചു

മാനന്തവാടി: ചെങ്കല്ല് കയറ്റിപ്പോയ വാഹനം കയറ്റത്തിൽ നിന്ന് പോയതിനെ തുടർന്ന് ഹാൻഡ് ബ്രേക്ക് ഇട്ട് നിർത്തി കട്ട വെക്കാൻ ഇറങ്ങിയപ്പോൾ വാഹനം പിന്നോട്ട് നീങ്ങി ദേഹത്ത് കയറി ഡ്രൈവർ മരിച്ചു.

പിലാകാവ് പേഴും കളത്തിൽ ഖലീൽ അഹമ്മദാണ് (40) മരണപ്പെട്ടത്. സമീപത്ത് നിന്ന ഖദീജ എന്ന സ്ത്രീക്ക് പരിക്ക് പറ്റി. ഇരുവരെയും ഉടൻ വിൻസെന്റ് ഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം നടന്നത്.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button