Kodanchery

മലയോര ഹൈവേ – തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ആരംഭിച്ചു

കോടഞ്ചേരി: മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ഉൽഘാടനം ചെയ്തു. കോടഞ്ചേരിയിൽ സ്ഥലം വിട്ടുനൽകിയിടത്ത് കുറ്റി വെച്ച് കൊണ്ടാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും ഈ പ്രവർത്തനം നടക്കും.

കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ആദ്യ റീച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ എടുത്തിരിക്കുന്നത്.

ഹൈവേയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാവണമെന്നും എങ്കിൽ മാത്രമേ സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്നും എം എൽ എ പറഞ്ഞു.

മറ്റു സ്ഥലങ്ങളിലെ പ്രവർത്തികൾ

ജൂൺ 1, 2 തിയ്യതികളിൽ കോടഞ്ചേരി മുതൽ ഇലന്തുകടവ് വരെയും,
ജൂൺ 3, 4 തിയ്യതികളിൽ ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരെയും
ജൂൺ 5ന് മഞ്ഞപ്പൊയിൽ മുതൽ കരിങ്കുറ്റി ബൈപ്പാസ് വരെയും, ജൂൺ 2, 3, 4 തിയ്യതികളിൽ കക്കാടംപൊയിൽ മുതൽ കൂമ്പാറ വരെയും, ജൂൺ 5, 6 തിയ്യതികളിൽ കൂമ്പാറ മുതൽ കൽപിനി വരെയും നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button