Koodaranji

രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനവർഷാരംഭവും വനിതാദിനാഘോഷങ്ങളും സംഘടിപ്പിച്ചു.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യുകയും വനിതാദിന സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ സീനിയർ അംഗങ്ങളായ ഏലിയാമ്മ ജോസഫ് ഇടമുളയിൽ, ജൊവാൻ മാത്യു മാധവത്ത് എന്നിവരെ ആദരിച്ചു. വനിതാ ശക്തീകരണ ക്ലാസുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശ്ശേരിൽ, അനിമേറ്റര്‍ സിസ്റ്റർ കുസുമം ജോർജ് CMC എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button