Thiruvambady
തിരുവമ്പാടി ടൗണിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി തീർക്കണമെന്ന് വ്യാപാരികൾ

തിരുവമ്പാടി: ടൗണിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തികൾ, റോഡ് നവീകരണം എന്നിവ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പി.ഡബ്ള്യു.ഡി അധികൃതരോട് സംസാരിച്ചു.
സമയോചിതമായി പ്രവർത്തികൾ തീർക്കാൻ സാധികുന്നില്ലെങ്കിൽ മഴക്കാലത്തിന് ശേഷം തുടർന്നുള്ള പ്രവർത്തികൾ നടത്തിയാൽ മതിയെന്നാണ് വ്യാപാരികളുടെ നിലപാട്.
നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ വിലയിരുത്തിയ ശേഷം വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിക്കുകയും ചെയ്തുവെന്ന് യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് തിരുവമ്പാടി ന്യൂസ്‌നോട് പറഞ്ഞു.







