Kodanchery
ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ പായസവിതരണം നടത്തി

കോടഞ്ചേരി: കേരളപ്പിറവി ദിവസമായ ഇന്ന് ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളിലെ പി. ടി എ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ എല്ലാവരും സ്നേഹത്തോടെയും സൗഹാർദത്തോടെയും ഒത്തൊരുമിച്ച് നമ്മുടെ സംസ്ഥാനത്തെ ഉന്നതിയിൽ എത്തിക്കുവാൻ കഴിയട്ടെ എന്ന പ്രത്യാശയോടു കൂടിയാണ് എല്ലാവർക്കും പായസം വിതരണം ചെയ്തത്.
സ്കൂളിലെ പ്രധാനധ്യാപകനായ സുരേഷ് തോമസ്, പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ് , സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം എം എച്ച്, പ്രത്യൂഷ് കണ്ണൂർ, അനീഷ് അബ്രഹാം, ലുലു മീരൻ, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ,എക്സിക്യൂട്ടീവ് അംഗങ്ങളായ ടോണി പന്തലാടി, ബോബി, എം.പി.ടി അംഗങ്ങളായ നസീബത്ത്, ഷഹന, ഫൗസിയ, സജിമിയ, ഫൗസിയ റഷീദ്, ഷാഹിദ, തുടങ്ങിയവർ നേതൃത്വം നൽകി.






