Koodaranji

മലയോര മേഖലകളിൽ വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണം:ആർജെഡി

കൂടരഞ്ഞി:കൂടരഞ്ഞി പഞ്ചായത്തിൻ്റെ മലയോര മേഖലകളിൽ വന്യ ജീവി ശല്യവും ആക്രമണവും പതിവായ സാഹചര്യത്തിൽ ഫോറസ്‌റ്റ് അധികാരികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും പരിശോധനയും ,ക്യാമറ സ്ഥാപിക്കലും അവസാനിപിച്ച് കൂടരഞ്ഞി പഞ്ചായത്തിൻ്റെ മലയോര പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ച് ഒരേ ദിവസം മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഫോറസ്റ്റ് അധികാരികളുടെ നേതൃത്വത്തിൽ പരിശോധന നടത്തി വന്യജീവികളെ ഉൾവനത്തിലേക്ക് കാട് കയറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു..കുമ്പാറ ആനക്കല്ലുമ്പാറയിൽ മുൻപ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലത്ത് നിന്ന് തന്നെ വീണ്ടും പട്ടിയെ പിടിച്ചു.

കുട്ടൻ ബാബുവിന്റെ വീട്ടിൽനിന്നും പട്ടിയെ പിടിച്ച് ഈ തെങ്ങിലൂടെ(തെങ്ങിൽ നഖം കൊണ്ട് പാട് ) കയറി മാതാളിയുടെ റോഡ് മുറിച്ച് സ്വകാര്യ വ്യക്തികളുടെ പറമ്പിലുടെ കയറി അവരുടെ തന്നെ പറമ്പിന്റെ മുകളിൽ ഫോറസ്റ്റ് ൻ്റെ അരികിലേക്ക് കൊണ്ടുപോയി പകുതി ഭക്ഷിച്ച നിലയിൽ പട്ടിയുടെ ശരീരാവശിഷ്ടം കാണപെട്ടിരുന്നു.

ആർജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച യോഗം ദേശീയ സമിതി അംഗം പി .എം. തോമസ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ,കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ,സജി പെണ്ണാപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ,ജോളി പൊന്നംവരിക്കയിൽ,ജോളി പൈക്കാട്ട്,സജി പെണ്ണാപറമ്പിൽ,ജിൻസ് അഗസ്ത്യൻ ,ഗ്രാമപഞ്ചായത്ത് അംഗം ഷീബ റോയ് നെച്ചികാട്ടിൽ,മാത്യു വർഗീസ്,സോളമൻ മഴുവഞ്ചേരിൽ,എം.ടി.തോമസ് മാസ്റ്റർ,പി എം.ഫ്രാൻസീസ് മാസ്റ്റർ,ജോർജ് പ്ലാക്കാട്ട്,സി. എൽ.മാത്യു,ജോർജ് പാലമുറി,ബെന്നി കാക്കനാട്ട്,ജോബി മൈലാടിയിൽ,സോഫി,തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button