ഭിന്ന ശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി

കൊടിയത്തൂർ: ഭിന്ന ശേഷിക്കാർക്ക് സഹായഹസ്തവുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ കൈമാറി. ഭിന്നശേഷിക്കാർക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുകയും പങ്കെടുത്ത പത്ത് ഗുണ ഭോക്താക്കൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം വീൽ ചെയർ, സി.പിവീൽ ചെയർ, തെറാപ്പിക് മാറ്റ്, സ്റ്റാന്റിംഗ് ഫ്രെയിംതുടങ്ങിയവയാണ് നൽകിയത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബാബു പൊലുകുന്നത്ത്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മറിtയം കുട്ടിഹസ്സൻ, മെമ്പർ മാരായ വി ഷം ലുലത്തു, യു.പി മുമ്മദ്, അബൂബക്കർ ടി കെ, കോമളം തോണിച്ചാൽ, പഞ്ചായത്ത് സെക്രട്ടറി ഒ എ അൻസു, ഐ സി ഡി എസ്സ് സൂപ്പർവൈസർ അറഫ എന്നിവർ പങ്കെടുത്തു.







