ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

കൂടരഞ്ഞി: പഞ്ചായത്ത് പരിധിയിൽ നിന്നു എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം LSS,USS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തിൽ 12/06/26 വെള്ളി ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുകയാണ്.
ഇതിനായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂളുകളിൽ നിന്നു തന്നെ ശേഖരിച്ചിട്ടുണ്ട്.
എന്നാൽ പഞ്ചായത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ഗ്രേഡ് നേടിയവരും LSS,USS സ്കോളർഷിപ്പ് നേടിയവരുമായ കൂടരഞ്ഞി പഞ്ചായത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ആയതിന് കൂടരഞ്ഞി പഞ്ചായത്തിന് പുറത്തുള്ള സ്കൂളുകൾ പഠിച്ച വിദ്യർഥികളുടെ വിവരങ്ങൾ നൽകിയിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിൽ അയച്ച് നൽകണമെന്ന് അഭ്യർഥിക്കുന്നു.
9400557993
പ്രത്യേകം ശ്രദ്ധിക്കുക, കൂടരഞ്ഞി പഞ്ചായത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുന്ന കൂടരഞ്ഞി പഞ്ചായത്തുകാരായ എസ്.എസ്.എ.സി, പ്ലസ്-ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമാണ് അയച്ച് നൽകേണ്ടത്
വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 10. 06.2026







