Adivaram
അടിവാരത്ത് എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ

അടിവാരം :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശ്ശേരി പോലീസും, ഡാൻസാഫ് സംഘവും ഇന്നു പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എം ഡി എം എ വിൽപ്പന നടത്തുകയായിരുന്ന രണ്ടു പേരെ പിടികൂടി.
കോടഞ്ചേരി നെരവേട്ടിക്കൽ സനൂപ് സാജൻ (35), കോടഞ്ചേരി കണ്ണോത്ത് മച്ചുകുഴിയിൽ എം പി ആൽവിൻ എന്നിവരെയാണ് 15. 312 ഗ്രാം എം ഡി എം എ സഹിതം പിടികൂടിയത്.ഇവർ സഞ്ചരിച്ച കസ്റ്റഡിയിൽ ഓട്ടോറിക്ഷയും പോലീസ് എടുത്തു.ബാംഗ്ലൂരിൽ നിന്നും എം ഡി എം എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലാത്.
താമരശ്ശേരി കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.






