Thiruvambady

ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം കുളിരാമുട്ടിയിൽ മലവെള്ള പാച്ചിലിൽ പെട്ട് യുവാവിനെ കാണാതായി. നീലേശ്വരം പൂളപോയിൽ പാലാട്ടുപറമ്പിൽ മജീദ്-രസീന ദമ്പതികളുടെ മകൻ ഹാനി റഹ്മാൻ (17) ആണ് ഒഴുക്കിൽപ്പെട്ടത്.

പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാൽവർസംഘം മലവെള്ളം വരുന്നതിന് മുന്നേ കയറുകയും ചെരിപ്പ് എടുക്കുവാനായി തിരികെ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയുമായിരുന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം.

മുക്കം ഫയർഫോഴ്സിന്റെയും തിരുവമ്പാടി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കനത്ത മഴയിലും ശക്തമായ തിരച്ചിൽ തുടരുകയാണ്.

തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്, പലയിടങ്ങളിലും പുഴകളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾ ജാഗരൂകരയിരിക്കണം.

Related Articles

Leave a Reply

Back to top button