Koodaranji

കൂടരഞ്ഞി ശ്രീ പോർക്കലിയിൽ ബലിതർപ്പണം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ബലിതർപ്പണവും പിതൃപൂജകളും നടത്തി. പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

ബലികർമ്മങ്ങൾക്ക് ആചാര്യ പ്രേമദാസൻ കുമാരനല്ലൂർ കാർമികത്വം വഹിച്ചു. പിതൃപൂജയായ തിലഹോമത്തിന് ക്ഷേത്രമേൽശാന്തി പി.എസ്. സുധീഷ് കുമാർ നേതൃത്വം നൽകി.
കോവിലകത്തുംകടവിലെ പുഴയോരത്ത് ക്ഷേത്രസമിതി പ്രത്യേകം സജ്ജമാക്കിയ ബലിപ്പന്തലിലാണ് ബലികർമ്മങ്ങൾ നടന്നത്.

ക്ഷേത്രഭാരവാഹികളായ അജയൻ വല്യാട്ട്കണ്ടം, ഗിരീഷ് കൂളിപ്പാറ, വേലായുധൻ ചോലയിൽ, സൗമിനി കലങ്ങാടൻ, ഷാജി കാളങ്ങാടൻ, ദിനേഷ് കുമാർ അക്കരത്തൊടി, രമണിബാലൻ, രാജൻ കുന്നത്ത്, മനോജ് കുമാർ ചായംപുറത്ത്, വിജയൻ പൊറ്റമ്മൽ, പ്രകാശൻ ഇളപ്പുങ്കൽ, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, ധനലക്ഷ്മി അക്കരത്തൊടി, ബിന്ദു ജയൻ, ഷാജി വട്ടച്ചിറയിൽ, സജീവൻ ആലക്കൽ, വിനോദ് മണ്ണുപുരയിടം എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button