Kerala

കോഴിക്കോട് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന്‍ കുട്ടിയാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വീട്ടില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളയാളായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാത്രി എട്ടുമണിയോടെയാണ് ഇദ്ദേഹം മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷമേ മേല്‍ നടപടികള്‍ സ്വീകരിക്കുകയൊള്ളൂ.

Related Articles

Leave a Reply

Back to top button