Koodaranji

കോലോത്തുംകടവ് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൂടരഞ്ഞി: ഇന്നലെ വൈകുന്നേരം കാണാതായ കോലോത്തും കടവ് സ്വദേശി ഷമീറിൻ്റെ (31) മൃതദേഹം കോലോത്തുംകടവ് പുഴയിൽ കണ്ടെത്തി.

കൊമ്മ പമ്പ് ഹൗസിന് സമീപം വസ്ത്രങ്ങളും ബൈക്കും കണ്ടതിനെ തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് സമീപത്തുള്ള കോലോത്തുംകടവ് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

തിരുവാമ്പാടി പോലിസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയക്കും.

Related Articles

Leave a Reply

Back to top button