Mukkam
ഗോൾഡ് മെഡൽ വിതരണവും ബെൽറ്റ് വിതരണവും നടത്തി

മുക്കം : ദേശീയ കരാട്ടെ ടൂർണ്ണമെൻ്റിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കൊടിയത്തൂർ ഗോൾഡൺ ഫാൾക്കൺ കരാട്ടെ ക്ലാസ്സിലെ റബീഹ്, റസൽ, മിൻഹാജ് എന്നിവർക്കുള്ള മെഡൽ വിതരണവും കളർ ബെൽറ്റ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് വിതരണവും സ്വതന്ത്ര ദിനാഘോഷച്ചടങ്ങിൽ ചേന്ദമംഗല്ലൂർ ഗുഡ് ഹോപ്പ് സ്കൂളിൽ നടന്നു.
മുഖ്യാധ്യാപകൻ ശിവദാസൻ ബെൽറ്റ് മെഡൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗുഡ് ഹോപ് സ്കൂളില 7 കുട്ടികൾ ബെൽറ്റ് കരസ്ഥമാക്കി. കേരള വെസ്റ്റ് സോൺ ചീഫ് ഇൻസ്ട്രക്ടർ സെൻസായ അബ്ദുൽ ഗഫൂർ നേതൃത്ത്വം നൽകി. സ്കൂർ അധ്യാപിക സുജ നന്ദി പ്രകാശിപ്പിച്ചു.







