തിരുവമ്പാടിയിൽ ഇന്ന് 38 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടിയിൽ ഇന്ന് നടത്തപ്പെട്ട ആന്റിജൻ ടെസ്റ്റിൽ ലഭിച്ച 22 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്(42.3%) ആണ് ഇന്നത്തേത്. രോഗവ്യാപനത്തിന്റെ ഒരു അളവുകോലായി ഉയർന്ന നിരക്കിനെ കണക്കാക്കാവുന്നതാണെന്നും പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നത്തെ വാർഡ് തിരിച്ചുള്ള പോസിറ്റീവ് കേസുകൾ;
വാർഡ് 1, 9, 16, 17 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ് 3, 5, 10, 13 എന്നിവയിൽ 2 പേർ വീതം.
വാർഡ് 11, 12 എന്നിവയിൽ 3 പേർ വീതം.
വാർഡ് 7, 14 എന്നിവയിൽ 4 പേർ വീതം.
വാർഡ് 6, 8 എന്നിവയിൽ 6 പേർ വീതം.
കുടുംബാരോഗ്യ കേന്ദ്രത്തിലെ കീഴിൽ ഇന്ന് 52 പേരുടെ ആന്റിജൻ ടെസ്റ്റും 34 പേരുടെ ആർ ടി പി സി ആർ ടെസ്റ്റുമാൻ നടത്തിയത്. വാക്സിൻ ലഭ്യമല്ലാത്തതിനാൽ ഇന്ന് വാക്സിനേഷൻ നടത്തിയില്ല. വാക്സിൻ ലഭ്യമാകുന്നതനുസരിച്ച് വിവരങ്ങൾ അറിയിക്കുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി







