Thiruvambady

തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് ഗതാഗത യോഗ്യമാക്കണം.

തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ തിരുവമ്പാടി-തമ്പലമണ്ണ-മുറമ്പാത്തി റോഡ് അധികൃതരുടെ അനാസ്ഥ മൂലം സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ കേരള കോൺഗ്രസ് (എം) തമ്പലമണ്ണ വാർഡ് കമ്മറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

തമ്പലമണ്ണ, മുറമ്പാത്തി പ്രദേശങ്ങളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് തിരുവമ്പാടി, കോടഞ്ചേരി ടൗണുകളെയാണ്. കോടഞ്ചേരി ഗവ.കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും, ആശുപത്രികളിൽ പോകേണ്ട രോഗികൾക്കും ഏക മാർഗ്ഗമായ ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോപത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി കാരിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു, ജോസ് ചേർക്കാപ്പുഴ, കെ ഡി വിനോദ്, മാധവൻ തേനാടികുളത്തിൽ, ഷാജി ചൂരക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button