ചായിപ്പ് കോളനിയിലെ കുട്ടികൾക്ക് സഹായഹസ്തവുമായി മുസ്ലിം ലീഗ്.

മുക്കം: മുക്കം നഗരസഭയിലെ നാലാം ഡിവിഷനിൽ ചായിപ്പ് കോളനിയിലെ ഒന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കല്ലുരുട്ടി ഡിവിഷൻ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടിവിയും കേബിളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി.
മുക്കം നഗരസഭയിലെ ഏക എസ് ടി കോളനിയാണ് ചായിപ്പ് കോളനി. കൊറോണ കാലത്ത് തൊഴിൽ ക്ഷാമം നേരിടുന്നതിനാൽ ഓൺലൈൻ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കോളനി നിവാസികൾ പ്രയാസപ്പെടുന്നത് ബോധ്യപ്പെട്ടത്തിനാലാണ് ഇത്തരത്തിൽ ഒരു സഹായം നൽകിയത്. ആവശ്യമായ പഠന സൗകര്യം ഒരുക്കി നൽകുന്നതിന് അധികാരികളെ ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലമെന്ന് കോളനി നിവാസികൾ പറയുന്നു.
കോളനിയിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം സി കെ കാസിം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ പി കെ മുഹമ്മദ്, മുനിസിപ്പൽ മുസ്ലീം ലീഗ് സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് വെണ്ണക്കോട്, സെക്രട്ടറി ജിഹാദ് തറോൽ, നാലാം ഡിവിഷൻ മുസ്ലീം ലീഗ് പ്രസിഡൻറ് നസീർ കല്ലുരുട്ടി, സെക്രട്ടറി ഷാഹിർ കല്ലുരുട്ടി, ട്രഷറർ ജൈസൽ, കുഞ്ഞമ്മദ് തോട്ടത്തിൻകടവ്, ഫാറൂഖ്, ജസീം, ആഷിഖ്, റഷീദ്, റിഫാദ്, തുടങ്ങിയവർ പങ്കെടുത്തു.






