Kerala

സംസ്ഥാനത്ത് 240 പേർക്ക് കൂടി കൊവിഡ്; 209 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 22 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 20 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 152 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാൻ- 11, ഖത്തർ- 10, മൊസാംബിക്- 1, മാൾഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 20, തമിഴ്നാട്- 12, മഹാരാഷ്ട്ര- 7, ഡൽഹി- 6, തെലുങ്കാന – 5, ഉത്തർപ്രദേശ് – 1, ജമ്മുകാശ്മീർ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 17 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേർക്കും, തൃശൂർ ജില്ലയിലെ 3 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേർക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 11 ഡി.എസ്.സി.ക്കാർക്കും 4 സി.ഐ.എസ്.എഫ്.ക്കാർക്കും തൃശൂർ ജില്ലയിലെ 4 ബി.എസ്.എഫ്.കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Related Articles

Leave a Reply

Back to top button