Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം മാറ്റിവയ്ച്ചത്.

ഈ മാസം 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ബോര്‍ഡ് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. വിഎച്ച്എസ്സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.

Related Articles

Leave a Reply

Back to top button