Kerala

ഒരാഴ്ച ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധനവ്; ഇത്തവണ കൂടിയത് ഡീസല്‍ വിലയില്‍, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 21 പൈസയാണ് കൂടിയത്. ഇതോടെ ലിറ്ററിന് 76.45 രൂപയായി. അതേസമയം, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 80.69 രൂപയാണ് പെട്രോള്‍ വില.

ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിരുന്നു. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

Related Articles

Leave a Reply

Back to top button