PulluramparaThiruvambady
ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും

താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവൽ സെന്ററിൽ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും ആരംഭിച്ചു.
താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയോടും തുടർന്നുള്ള ജപമാല സമർപ്പനത്തോടും കൂടിയാണ് അഖണ്ഡജപമാല സമർപ്പണത്തിനും ദിവ്യകാരുണ്യ ആരാധനക്കും തുടക്കമായത്.
2020 ജൂലൈ 23 മുതൽ 2020 ഒക്ടോബർ 31 വരെയാണ് ഈ വർഷത്തെ അഖണ്ഡജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും.
ബഥാനിയ റിന്യൂവൽ സെന്ററിന്റെ യുടുബ് ചാനലായ ബാഥാനിയ വിഷനിലൂടെ അഖണ്ഡജപമാല സമർപ്പണത്തിലും ദിവ്യകാരുണ്യ ആരാധനയിലും തൽസമയം പങ്കെടുക്കാവുന്നതാണ്.







