Thiruvambady

കോഴി മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമാകുന്നു

തിരുവമ്പാടി മേഖലയിലെ ചില്ലറ കോഴി വ്യാപാരികളേയും, പൊതുജനങ്ങളേയും ഒരു പോലെ അലട്ടികൊണ്ടിരുന്ന കോഴി മാലിന്യങ്ങളുടെ സംസ്കരണ വിഷയത്തിന് പരിഹാരമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ജൈവ മാലിന്യ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഫ്രഷ് കട്ട് എന്ന മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം തിരുവമ്പാടിൽ ആരംഭിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.

പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ചില്ലറ കോഴി വ്യാപാരികളിൽ നിന്നും കോഴി മാലിന്യം ശേഖരിച്ച് ഫ്രീസർ വാഹനത്തിൽ കൊണ്ടു പോകുന്നതിനുളള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടുകൂടി പഞ്ചായത്തിൻ്റെ ജൈവ മാലിന്യ സംസ്കരണം പൂർണമാവുകയാണ്.

ചടങ്ങിൽ ഫ്രഷ് കട്ട് ജനറൽ മാനേജർ യൂജിൻ, കോഴി വ്യാപാര സമിതി യൂണിറ്റ് പ്രസിഡൻ്റ് സി കെ അബ്ബാസ്, കോഴി വ്യാപാര സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ കമ്മറ്റി അംഗം സിയാദ്, മേഖല പ്രസിഡൻ്റ് ആബിദ്, തിരുവമ്പാടി യൂണിറ്റ് അംഗങ്ങളായ ഫൈസൽ, ഷാജഹാൻ, ജയ്സൻ, മുനീർ, ഷാജഹാൻ കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button