സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഉച്ചവരെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതില്‍ 29 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും രോഗം ബാധിച്ചു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തൃശൂര്‍ – 83
തിരുവനന്തപുരം – 70
പത്തനംതിട്ട -59
ആലപ്പുഴ -55
കോഴിക്കോട് -42
കണ്ണൂര്‍ -39
എറണാകുളം -34
മലപ്പുറം -32
കോട്ടയം -29
കാസര്‍ഗോഡ് -28
കൊല്ലം -22
ഇടുക്കി -6
പാലക്കാട് -4
വയനാട് -3
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -220
കൊല്ലം -83
പത്തനംതിട്ട -81
ആലപ്പുഴ -20
കോട്ടയം -49
ഇടുക്കി -31
എറണാകുളം -69
തൃശൂര്‍ -68
പാലക്കാട് -36
മലപ്പുറം -12
കോഴിക്കോട് -57
വയനാട് -17
കണ്ണൂര്‍ -47
കാസര്‍ഗോഡ് –
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.







