Mukkam

മുക്കം നഗരസഭ കേരളോത്സവം: ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ സംഘടിപ്പിച്ചു

കല്ലുരുട്ടി : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ വെച്ച് ആവേശകരമായി നടന്നു. കല്ലുരുട്ടി യുവശക്തി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സബിനു പി. കെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

കല്ലുരുട്ടിയിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവനാ വിനോദ് നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ കൗൺസിലർ ഉഷാകുമാരി, കല്ലുരുട്ടി പൊതുജന വായനശാല ഭാരവാഹികളായ വിഷ്ണു സി. എസ്., അഭിജിത്ത് മുരളി എന്നിവർ സന്നിഹിതരായി സംസാരിച്ചു.

Related Articles

Leave a Reply

Back to top button