Thiruvambady

ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു

മുത്തപ്പൻപുഴ: മുത്തപ്പൻ പുഴ പരിസരത്തെ ഇരവഞ്ഞിപ്പുഴയിൽ കുളിക്കാൻ പോയപ്പോൾ കാണാതായതായി പറയപ്പെട്ട ആളെ കണ്ടെത്തി വീട്ടിലെത്തിച്ചു. മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായിരുന്നത്.

ഇന്ന് വൈകുന്നേരം വിജയൻ വീട്ടിൽനിന്നും കുളിക്കാനായി പോയതിന് ശേഷം അഞ്ചു മണി കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ പുഴക്കരയിൽ വസ്ത്രങ്ങളും മറ്റും കണ്ടെത്തിയിരുന്നു.


പുഴയിൽ പോയതാകാമെന്ന സൂചനയെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടിരുന്നില്ല. പീന്നീട് തിരുവമ്പാടി പോലീസും മുക്കം ഫയർഫോഴ്സും സന്നദ്ദ സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി തിരയുന്നതിനിടക്കാണ് കുളിക്കാനിറങ്ങിയതിൻ്റെ മുകൾഭാഗത്ത് ഉൾഭാഗത്തേക്കായി കണ്ടെത്തിയത്. മദ്യ ലഹരിയിൽ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. അൽപസമയം മുമ്പ് വിജയനെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button