തിരുവമ്പാടി മ്യഗാശുപത്രി – KSRTC നാൽപതുമേനി റോഡ് യാഥാർത്ഥ്യത്തിലേക്ക്.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 15 വാർഡിൽ നിർദ്ധിഷ്ട KSRTC ഡിപ്പോയോട് ചേർന്ന് നാൽപതുമേനി പുന്നക്കൽ റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് പൂർത്തികരണത്തിനുള്ള ഫണ്ട് 1 കോടി രൂപ ബഹു. മുഖ്യമന്ത്രിയുടെ പ്രത്യാകഫണ്ടിൽ നിന്നും ബഹു. MLA ശ്രീ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി അനുവദിച്ചു.
ഈ റോഡിൻ്റെ നിർമ്മാണത്തിനാവശ്യമായ 10 മീറ്റർ വീതിക്കുള്ള സ്ഥലം 600 മീറ്റർ നീളത്തിൽ സ്ഥലവാസികൾ സൗജന്യമായി വിട്ടു തന്നതാണ്.തിരുവമ്പാടി ആനക്കാംപൊയിൽ റോഡിനേയും തിരുവമ്പാടി പുന്നക്കൽ റോഡിനേയും ബന്ധിപ്പിക്കുന്ന ഒരു ബൈപ്പാസു റോഡുകൂടിയായി ഇത് മാറും.ജനങ്ങൾ സൗജന്യമായി വിട്ടു തന്ന സ്ഥലത്തിൻ്റെ സർവ്വേ നടപടികൾ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ്റെ നേത്യത്വത്തിൽനടന്നു. LS GDAE അഷ്റഫ്, ഓവർസിയർമാരായ സുനീഷ്, റഷീദ്, കമ്മറ്റി കൺവീനർ ജനാർദ്ദനൻ, സ്കറിയമാസ്റ്റർതൂങ്കുഴി, വിൽസൻ്റ്അരിഞ്ഞാണിയിൽ,ജോസ് കിഴക്കേപറമ്പിൽ, തങ്കച്ചൻകിഴക്കേ പറമ്പിൽ, ബേബി പുളിമൂട്ടിൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ എന്നിവർ പങ്കെടുത്തു.







