Thiruvambady
നിർദിഷ്ട ആനക്കാംപൊയിൽ പാലത്തിന് അപ്രോച്ച് റോഡിനുളള സ്ഥലം വിട്ടു നൽകി.

തിരുവമ്പാടി: മുത്തപ്പൻപ്പുഴ റോഡിൽ ആനക്കാംപൊയിൽ പാലത്തിനു പകരം പുതിയപാലം നിർമ്മിക്കുമ്പോൾ അപ്രോച്ച് റോഡിന് ആവശ്യമായസ്ഥലം ശ്രി.ഡിനോജ് വട്ടപ്പാറ വിട്ടുതരുകയും അതിൻ്റെസറണ്ടർ ഫോം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിന് കൈമാറി.
ഈ പുതിയ പാലം വരുന്നതോടുകൂടി ആനക്കാംപൊയിൽ അങ്ങാടിയോട് ചേർന്നുള്ള രണ്ട് കൊടുംവളവുകളാണ് ഒഴിവാകുന്നത്. നാടിൻ്റെ പുരോഗതിക്ക് നല്ല റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിന് ഭൂമി വിട്ടുതരുന്നതിന് മടിക്കാണിക്കുന്നവർക്കുള്ള മഹനിയമായ മാത്യകയാണ് ശ്രീ.ഡിനോജ് കാണിച്ചിരിക്കുന്നത്.
രേഖകൈമാറ്റച്ചടങ്ങിൽ ശ്രീ.ജോളിജോസഫ്, കെ ഡി ആൻ്റണി,കെ എം ബേബി, എമേഴ്സൺ കല്ലോലിക്കൽ, അസ്ക്കർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ എന്നിവർ പങ്കെടുത്തു







