Thiruvambady

അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡ് നിർമ്മാണ അപാകതകളിൽ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി.

അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡ് നിർമ്മാണത്തിലെ അഴിമതിയും അശാസ്ത്രീയതയും അന്യേഷിക്കുക, നിർമ്മാണം വൈകുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുക, നിരുത്തരവാദിത്വ നിലപാട് സ്വീകരിക്കുന്ന സ്ഥലം എം എൽ എ ജോർജ് എം തോമസ്‌ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പ്രശ്നങ്ങൾക്ക് സത്വര നടപടിയുണ്ടാകാത്ത പക്ഷം പർട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് ഇലക്ഷനിൽ പാർട്ടി എട്ടു വാർഡുകളിൽ മൽസരിക്കുമെന്നും കൺവീനർ അറിയിച്ചു. പ്രതിഷേധ പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ഫൈസൽ കളരിക്കാട്ടിൽ, പഞ്ചായത്ത് ഇലക്ഷൻ കമ്മറ്റി കൺവീനർ അബ്ദുൽ ഗഫൂർ കളത്തിൽ, വൈസ് പ്രസിഡണ്ട് അബ്ദുന്നാസർ കെ എ , മുഹമ്മദ് തണൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button