പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ പുതിയതായി നിർമ്മിച്ച, മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സ്കൂൾ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിലും, കൊറോണക്കാലത്തെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അനുഭവങ്ങൾ ചിത്രീകരിച്ച നേർക്കാഴ്ചപതിപ്പിന്റെ പ്രകാശനം കുന്ദമംഗലം ബി.പി.ഒ ശിവദാസൻ മാസ്റ്ററും നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പൊരിയത്ത് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ടി.അഗസ്റ്റിൻ, പഞ്ചായത്തംഗം ശ്രീ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ ഭാരവാഹികളും പാരീഷ് കൗൺസിൽ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.







