Pullurampara

കാളിയാമ്പുഴയിൽ പുലിയെ കണ്ടതായി സംശയം; അധികൃതർ പരിശോധന നടത്തി

പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പറയൻകുഴി ജോസഫിന്റെ വീട്ടിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടതിനെതുടർന്ന് ഇന്നലെ (11/11/2020) വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ കാൽപാടുകൾ ആണെന്നാണ് അധികൃതരുടെ നിഗമനം. കാടിനോട് അടുത്ത പ്രദേശമായതിനാൽ പുലിയോ മറ്റ് മൃഗങ്ങളോ ആകാനുള്ള സാധ്യതയും തള്ളികളായനാകില്ലെന്നും ആയതിനാൽ രാത്രി കാലങ്ങളിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വളർത്തു മൃഗങ്ങളെയോ മറ്റോ കാണാതായാൽ അറിയിക്കണമെന്നും വനം വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button