Kerala

വോ​ട്ടേഴ്​സ്​ സ്ലിപ്പും ഇനി ഡിജിറ്റല്‍

തൃ​ശൂ​ര്‍: വോ​​ട്ടേ​ഴ്​​സ്​ സ്ലി​പ്പും ഡി​ജി​റ്റ​ലാ​കു​ന്നു. ഫോ​​ട്ടോ​യും ചി​ഹ്​​ന​വും സ​ഹി​തം സ്​​ഥാ​നാ​ര്‍​ഥി​ക്ക്​ എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ സ്​​റ്റാ​ര്‍​ട്ട​പ്​ കമ്പ​നി​ക​ളാ​ണ്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത്​ വാ​ര്‍​ഡി​ല്‍ ബൂ​ത്തി​ന്​ 1,000 രൂ​പ​യും കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​നി​ല്‍ ബൂ​ത്തി​ന്​ 800​ രൂ​പ​യു​മാ​ണ്​ മു​ട​ക്കേ​ണ്ട​ത്​. ഏ​ത്​ വാ​ര്‍​ഡ്, അ​ല്ലെ​ങ്കി​ല്‍ ഏ​ത്​ ഡി​വി​ഷ​ന്‍ എ​ന്ന്​ മാ​ത്രം പ​റ​ഞ്ഞാ​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ പേ​രും ​വോ​ട്ട​ര്‍ ന​മ്പ​റും ഉ​ള്‍​പ്പെ​ടെ എ​ത്തി​ക്കാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ വെ​ബ്​​സൈ​റ്റി​ല്‍​​ നി​ന്ന്​ ‘ഡാ​റ്റാ മൈ​നി​ങ്​’ ന​ട​ത്തി ആ​വ​ശ്യ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ്​ വോ​​ട്ടേ​ഴ്​​സ്​ സ്ലി​പ് ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ ആ​ക്​​ട്​​സ്​ ഇ​ന്‍​ഫോ ക​മ്പ​നി സി.​ഇ.​ഒ സു​രേ​ഷ്​​ബാ​ബു പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ര​ത്യേ​ക സോ​ഫ്​​റ്റ്​​വെ​യ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ വോ​​ട്ടേ​ഴ്​​സ്​ സ്ലി​പ്​ പ്രി​ന്‍റ്​​ ചെ​യ്​​ത്, ബൈ​ന്‍​ഡ് ​ചെ​യ്​​ത്​ സ്​​ഥാ​നാ​ര്‍​ഥി​ക്ക്​ എ​ത്തി​ക്കും. പ്ര​തി​ദി​നം ഇ​രു​നൂ​റ്റ​മ്പ​തോ​ളം ആ​വ​ശ്യ​ക്കാ​ര്‍ സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍, വോ​​ട്ടേ​ഴ്​​സ്​ സ്ലി​പ്​ അ​ച്ച​ടി ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ്ര​ദേ​ശി​ക പ്രി​ന്‍റിങ്​ പ്ര​സു​കാ​രാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന്​ അ​ല്‍​പം ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ ക​രു​തി​യ​ത്​ അ​സ്​​ഥാ​ന​ത്താ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ര്‍.

Related Articles

Leave a Reply

Back to top button