Kerala

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചു

കേരളത്തിൽ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചു.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

നേരത്തേ കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുൻപത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമായിരിക്കും ഇനി ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക.

Related Articles

Leave a Reply

Back to top button