Kerala

ജപ്തി ഭീഷണി; തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86 ) ആണ് ജീവനൊടുക്കിയത്. മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു.

പിന്നാലെ ജപ്തി നോട്ടീസും ലഭിച്ചു. എന്നാല്‍ വായ്പാ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഔസേപ്പ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു. ഇതാണ് ഔസേപ്പിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്.

Related Articles

Leave a Reply

Back to top button