Kerala

ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് വനിതകള്‍ ഉള്‍പ്പടെയുള്ള സമരാനുകൂലികള്‍

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. വനിതകള്‍ ഉള്‍പ്പടെയാണ് സമര മുഖത്ത് ഇറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ കാര്‍ട്ടെക്സ് ജങ്ഷനു സമീപമാണ് റഓഡ് ഉപരോധിച്ചത്.

പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സമരാനുകൂലികള്‍ തയ്യാറായില്ല. തുടര്‍ന്ന് വനിതാ പോലീസ് ഉള്‍പ്പെടെയെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തി. ഇതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു.

സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ആര്‍സിക്കും പൗരത്വ നിയമ ഭേദഗതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ടുമായിരുന്നു രണ്ട് സ്ത്രീകള്‍ പ്രതിഷേധിച്ചത്.

Related Articles

Leave a Reply

Back to top button