Kerala

അടുത്ത മുറിയില്‍ അമ്മ മരിച്ചുകിടക്കുന്നതറിയാതെ ഏഴുവയസ്സുകാരന്‍; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍

നെടുമങ്ങാട്: മകന്‍ ഉറങ്ങിയത് അടുത്ത മുറിയില്‍ അമ്മ മരിച്ച് കിടക്കുന്നതറിയാതെ. പൂവത്തൂര്‍ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം രാവിലെ അമ്മയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് അടുത്ത മുറിയില്‍ തൂങ്ങിമരിച്ചതായി ഏഴുവയസ്സുകാരന്‍ കണ്ടത്.

ഭര്‍ത്താവ് അജിക്കുട്ടനുമായി അകന്ന് കഴിയുന്ന രഞ്ജിത മകനുമൊത്താണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍ക്കാരോട് വിവരം പറഞ്ഞതോടെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയില്‍ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവ് അജിക്കുട്ട(27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. രാമപുരം ഗവ യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രഞ്ജിതയുടെ മകന്‍ ആദിത്യന്‍.

Related Articles

Leave a Reply

Back to top button