Kerala

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 12 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,99,621 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Articles

Leave a Reply

Back to top button