Thiruvambady

ഭരണ ഘടനഭരിക്കട്ടെ :എസ് എസ് എഫ് തിരുവമ്പാടി സെക്ടർ റിപ്പബ്ലിക്ക് ദിന സംഗമം സമാപിച്ചു.

തിരുവമ്പാടി : ഭരണ ഘടനഭരിക്കട്ടെ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് തിരുവമ്പാടി സെക്ടർ കമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സംഗമം മുറമ്പാത്തി വെച്ച് നടന്നു. തിരുവമ്പാടി സെക്ടർ പ്രസിഡന്റ് അഫ്സൽ മുസ്ലിയാരുടെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി മുട്ടാത്ത് ഉദ്‌ഘാടനം ചെയ്തു.ഭരണഘടന ഭരിക്കട്ടെ എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ചാത്തമംഗലം സർക്കിൾ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി മലയമ്മ വിഷയാവതരണം നടത്തി.

എസ്.എസ്.എഫ് മുക്കം ഡിവിഷൻ സെക്രട്ടറി അബ്ദു റഹീം സഖാഫി ,സെക്ടർ സെക്രട്ടറി ഇഖ്ബാൽ മുറമ്പാത്തി എന്നിവർ പങ്കെടുത്തു.മുഹമ്മദ് ജവാദ്, മുഹമ്മദ് റാഷിം, മുഹമ്മദ് റിള് വാൻ എന്നിവർ ദേശീയ ഗാനം ആലപിച്ചു.സെക്ടർ ജനറൽ സെക്രട്ടറി ജുനൈദ് പുന്നക്കൽ സ്വാഗതവും സെക്രട്ടറി അജ്മൽ പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button