Kerala

സ്ഥാപനങ്ങളിലെ പാലിയേറ്റീവിന്റെ സഹായപ്പെട്ടികൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹായപ്പെട്ടികൾ മോഷ്ടിക്കുന്നയാളെ പിടികൂടി. തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ സന്തോഷ് കുമാറി(47)നെയാണ് പിടികൂടിയത്. മലപ്പുറം കോട്ടപ്പടിയിലെ കോഴിയിറച്ചി കടയിൽ നിൽക്കുകയായിരുന്ന ഇയാളെ ഓട്ടോറിക്ഷ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്. 

പ്രതിയുടെ മോഷണ ദൃശ്യങ്ങൾ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. സന്തോഷ്‌കുമാർ തൃശൂർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ പാലിയേറ്റീവിന്റെ നിരവധി സഹായപ്പെട്ടികൾ മോഷ്ടിച്ച കേസിൽ പ്രതിയാണ്. എസ് ഐ മാരായ ഇ ആർ ബൈജു, കെ എസ് ജയൻ, സി പി ഒ. ശഫീഖ്, ദിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Back to top button