Mukkam
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി; പ്രതീകാത്മക കാളവണ്ടിയാത്ര നടത്തി

കാരശ്ശേരി : പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതീകാത്മക കാളവണ്ടി യാത്ര നടത്തി. യാത്ര നോർത്ത് കാരശ്ശേരിയിൽ കെ.പി.സി.സി. വൈസ്പ്രസിഡന്റ് ടി. സിദ്ദിക്ക് ബ്ലോക് പ്രസിഡന്റ് എം.ടി. അഷ്റഫിന് പതാകകൈമാറി ഉദ്ഘാടനം ചെയ്തു.
സി.ജെ. ആന്റണി, ബാബു പൈക്കാട്ടിൽ, മജൂഷ് മാത്യു, അബ്ദു കൊയങ്ങോറൻ, ടി.ടി. സുലൈമാൻ, ജോസ് മടപ്പള്ളി, വി.എൻ. ജംനാസ്, കരീം പഴങ്കൽ, എം.കെ. മമ്മദ്, കെ.പി. വദൂദ് റഹ്മാൻ, ഷിബു തോട്ടത്തിൽ, ജംഷിദ് ഒളകര, എം.എ. സൗദ, റീനപ്രകാശ്, ശാന്താദേവി മൂത്തടത്ത്, യു.പി. മന്മദ്, പ്രഭാകരൻ മുക്കം, പി.വി. സുരേന്ദ്രലാൽ, ജോസ് പള്ളിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.







