ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും; ശംഖുമുഖം കടപ്പുറത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 23 ദിവസങ്ങള്‍ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളില്‍ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്.
നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിലെ ഘടക കക്ഷികളെ എല്ലാവരെയും വിശ്വാസത്തില്‍ എടുത്താണ് യാത്ര അവസാനിക്കുന്നത്. ആഴക്കടല്‍ മത്സ്യ ബന്ധനത്തിലുണ്ടാക്കിയ കരാര്‍ വിവാദം, മാണി സി.കാപ്പനെ യു.ഡി.എഫിലേക്ക് എത്തിച്ചത്. വിവിധ ചലച്ചിത്ര താരങ്ങളുടെ യു.ഡി.എഫ് പ്രവേശനം. തുടങ്ങി നിരവധി അനുകൂലമായ ഘടകങ്ങള്‍ യാത്രയുടെ മാറ്റ് കൂട്ടി.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരവും ജാഥയിലുടനീളം കത്തിച്ചു നിര്‍ത്തിയാണ് ഇന്ന് ശംഖുമുഖം തീരത്ത് എത്തുന്നത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനല്‍ സെക്രട്ടറിമാരും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമായി യു.ഡി.എഫ് കൂടുതല്‍ കളം നിറയും.






