Thiruvambady

പിറന്നാൾ ദിനത്തിൽ മുടി ദാനം ചെയ്ത് ആറാം ക്ലാസുകാരി

തിരുവമ്പാടി: പിറന്നാൾ ദിനത്തിൽ തന്റെ നീളൻ മുടി ക്യാൻസർ രോഗികൾക്കായ് ദാനം ചെയ്ത് ആറാം ക്ലാസുകാരി മാതൃകയായി.

തിരുവമ്പാടി സ്വദേശി പരേതനായ ശിവദാസന്റേയും പാറയിൽ ശശീന്ദ്രയുടേയും പ്രിയ പുത്രി അന്തുന പി നായരാണ് പിറന്നാൾ ദിനത്തിൽ പതിനായിരങ്ങൾ പൊടിച്ച് ആഘോഷം ആർഭാടമാക്കുന്ന ഈ കാലത്ത് തന്റെ സൗന്ദര്യ ഭാഗമായ തലമുടി പാവപ്പെട്ട ക്യാൻസർ രോഗികൾക്കായ് ദാനം ചെയ്തത്.

വ്യത്യസ്തമായ സേവനം കൊണ്ട് തന്റെ പന്ത്രണ്ടാം പിറന്നാൾ ലളിതമാക്കണമെന്ന ചിന്തയിലാണ് കേശദാനം നടത്തി അന്തുന പിറന്നാൾ ദിനം ആഘാഷിച്ചത്.

മകളുടെ ആഗ്രഹം തിരിച്ചറിഞ്ഞ മാതാവ് സുമ കോഴിക്കോട് ഹെയർ ബാങ്ക് സദ്ധന്നസേവകരെ അറിയിക്കുകയും തുടർന്ന് അവർ വീട്ടിൽ വന്ന് അന്തുനയുടെ മുടി ശേഖരിക്കുകയും ചെയ്യുകയായിരുന്നു.

അർബുദരോഗ ചികിത്സ കീമോതെറാപ്പിക്ക് വിധേയരാകുന്ന പാവപ്പെട്ട രോഗികൾക്ക് സ്വാഭാവിക മുടികൊണ്ട് വിഗ് തയ്യാറാക്കി നൽകുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ -ഹെയർ ബാങ്കിന്റെ അനുമോദനപത്രവും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു.

കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്തുന.

Related Articles

Leave a Reply

Back to top button