Thiruvambady

കാറിൽ കടത്താൻ ശ്രമിച്ച 26 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി : ഇന്നലെ രാത്രി തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്. ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 26 ലിറ്റർ വിദേശ മദ്യം പിടികൂടി.

തിരുവമ്പാടി മിൽ മുക്ക് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇൻഡിക്ക കാറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യം കുപ്പികൾ പിടിച്ചെടുത്തത്.

കൊടുവള്ളി സ്വദേശി ബിനേഷ് ആണ് വിദേശ മദ്യം കടത്താൻ ശ്രമിച്ചതെന്നും പ്രതിയെ അറസ്റ്റ് ചെയ്തു ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

എ.എസ്.ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒ മുനീർ, ഉജീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button