Kerala

വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു

വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ ശ്രമിച്ച പുത്തൂർ വയൽ സ്വദേശി ഷാജഹാനെ(29) പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാക്കോട്ടക്കു സമീപം വിലങ്ങുരിൽ നിന്നാണു വാഹനവും അരിയും പോലീസ് പിടിച്ചെടുത്തത്. തുടർന്ന് പിടിച്ചെടുത്ത അരിയും, വാഹനവും ഉൾപ്പടെ പ്രതിയെ ഗൂഡല്ലൂർ ഫുഡ് സെൽ വിഭാഗത്തിന് പോലീസ് കൈമാറി.

വിലങ്ങുർ ഭാഗത്തെ റേഷൻ കടകളിൽ നിന്നും ശേഖരിച്ച അരി പ്രതി ജില്ലയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇവിടങ്ങളിൽ നിന്നും ആളുകൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട 1,100 കിലോ അരിയാണ് പ്രതി വയനാട്ടിലേക്ക് കടത്തിയത്.

Related Articles

Leave a Reply

Back to top button