Kodanchery
കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ തീർത്ഥാടന കേന്ദ്രം ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങി

കോടഞ്ചേരി: സെന്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇടവകയിലെ 28 വാർഡുകളിലും ഇന്ന് വൈകിട്ട് ഏഴുമണിയോടെ കരോൾ നടക്കും . തുടർന്ന് രാത്രി 12 മണിക്ക് ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ ദേവാലയത്തിൽ ആരംഭിക്കും.ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്ന ക്രിബ്ബിന്റെ ഓപ്പണിംഗ്, ദേവാലയത്തിലെ ക്വയർ ഗ്രൂപ്പിന്റെ കരോൾ ഗാനങ്ങൾ, ചെറുപുഷപ മിഷൻ ലീഗും, കെ സി വൈ എം അംഗങ്ങൾ ഒരുക്കുന്ന വിവിധ പരിപാടികൾ, ക്രിസ്തുമസ് മധുരം പങ്കിടൽ..തുടങ്ങിയ പരിപാടികൾ നടക്കും..







