കെ.എച്ച് ക്ലബ് കോടഞ്ചേരി- ഗ്രീൻ സിറ്റി നീന്തൽ കുളവും റെസ്റ്റോറന്റും ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരിയുടെ നേട്ടങ്ങളിലേക്ക് പുതിയ തിലകമായി ‘കോടഞ്ചേരി കെ. എച്ച് ക്ലബ് ‘ ഗ്രീൻ സിറ്റി ഫേസ് 1 നീന്തൽ കുളവും, റെസ്റ്റോറന്റും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
കുട്ടികൾക്കായുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി നിർവഹിച്ചു.റസ്റ്റോറന്റ് ഉദ്ഘാടനം കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, വാർഡ് മെമ്പറുമായ ജോർജ്കുട്ടി വിളക്കുന്നേൽ നിർവഹിച്ചു.ഗ്രീൻ സിറ്റിയുടെ രണ്ടാം ഘട്ട പ്രവർത്തിയിൽ മൾട്ടി പ്ലക്സ് തീയേറ്ററിന്റെ പണി ഉടൻ ആരംഭിക്കും. സൗജന്യ ഹാൻഡ്ബോൾ പരിശീലനവും ആരംഭിക്കും.
യോഗത്തിൽ പോൾസൺ അറക്കൽ സ്വാഗതവും, ടെന്നീസൺ ചാത്തൻകണ്ടം അധ്യക്ഷ പ്രസംഗവും നടത്തി.റോബർട്ട് അറക്കൽ, ഷൈസു അല്ലക്കുഴ, സന്തോഷ് സെബാസ്റ്റ്യൻ, ഷെല്ലി ചാക്കോ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ചാൾസ് തയ്യിൽ, ഷാജി മുട്ടത്ത് എന്നിവർ സംസാരിച്ചു.







