Mukkam
കാരശ്ശേരി പഞ്ചായത്തിന്റെ മലയോര മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം – എല്‍.ഡി.എഫ്

മുക്കം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന കാരശ്ശേരി പഞ്ചായത്തിന്റെ മലയോരയിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് കുടിവെള്ളം ശേഖരിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. കുടിവെള്ളമെത്തിച്ച് നല്കാന് ഗവണ്മെന്റ് ഓര്‍ഡര്‍ ഉണ്ടായിരിക്കെയാണ് ഈ അവഗണന.
ജനങ്ങളോട് ഭരണ സമിതി കാണിക്കുന്ന അവഗണന അംഗീകരിക്കാന്‍ കഴിയില്ലെന്നും കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു.എം.ആര് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.പി ഷാജി, കെ ശിവദാസന്‍ ,ഇ.പി അജിത്ത്, കെ.കെ.നൗഷാദ്, ശ്രുതി കമ്പളത്ത്, സിജി സിബി, ജിജിത സുരേഷ് എന്നിവര്‍ സംസാരിച്ചു.







