Thiruvambady

കാൽ നൂറ്റാണ്ടായി ഒളിവിൽ കഴിയുന്ന പ്രതി പൊലീസ് പിടിയിലായി

തിരുവമ്പാടി: കാൽ നൂറ്റാണ്ടായി മുങ്ങി നടന്ന മദ്യ വിൽപനക്കേസിലെ പ്രതി അറസ്റ്റിൽ. 1996 ൽ മാഹി മദ്യം വിൽപന നടത്തവേ പിടിയിലായ തിരുവമ്പാടി പുന്നക്കൽ സ്വദേശി തോട്ടുങ്കര വർക്കി (68)യെയാണ് എടച്ചേരി  പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു കോടതി ജാമ്യത്തിൽ വിട്ട ഇയാൾ തെറ്റായി വിലാസം നൽകി  മുങ്ങി നടക്കുകയായിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പുന്നക്കൽ എന്ന സ്ഥലത്ത് വിദേശ മദ്യ വിൽപന നടത്തുന്ന ആളുണ്ടെന്ന് കണ്ടെത്തി പിടികൂടാനായത്. എടച്ചേരി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയത്തൂർ, സിപിഒ ഇ.ഗണേശൻ, എഎസ്ഐ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button