Kodanchery
കോടഞ്ചേരി തെയ്യപ്പാറയിൽ യു.ഡിഎഫ് കുടുബ സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി:പ്രകടനപത്രികയിൽ പറഞ്ഞ ന്യയ് പദ്ധതിയും വീട്ടമ്മമാരുടെ പെൻഷൻ ഉൾപ്പെടെയുള്ള മുഴുവൻ വാഗ്ദാനങ്ങളൂം യു.ഡി എഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുമെന്നും നടപ്പിലാക്കുവാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമെ പ്രകടനപത്രികയിൽ ഉള്ളൂ എന്നും പ്രകടനപത്രിക രുപീകരണ കമ്മറ്റി ചെയർമാൻ കൂടിയായ ബെന്നി ബെഹ ്നാൻ എം .പി. കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറയിൽ നടന്ന കുടുബ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
യു ഡി എഫ് വാർഡ് ചെയർമാൻ പോൾ ടി ഐസക് അദ്ധ്യക്ഷം വഹിച്ചു. സണ്ണി കാപ്പാട്ട് മല,കെ.എം പൗലോസ്, തമ്പി പറകണ്ടം, ജോബി ജോസഫ്, വി.ഡി ജോസഫ് ,ഇബ്രാഹിം തട്ടൂർ, വാസുദേവൻ മാസ്റ്റർ, അബുബക്കർ മൗലവി രാജു തേന്മല ,സജിനി രാമൻ കുട്ടി ,സ്കറിയ മാസ്റ്റർ,മരക്കാർ ഹാജി ജോസ് പനക്കൽ അബ്ദുള്ള എ.സി ജോണി കടിയാം മല എന്നിവർ സംസാരിച്ചു.







