Thiruvambady

സ്ഥാ​നാ​ർ​ഥി​ക​ളും ക​ർ​ഷ​ക​രു​മാ​യി നേ​രി​ട്ട് സം​വാ​ദം സംഘടിപ്പിക്കുന്നു

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും ക​ർ​ഷ​ക​രു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യ​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. മു​ക്കം സി​ടി​വി​യു​മാ​യി ചേ​ർ​ന്ന് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ​യും ക​ർ​ഷ​ക ജ​ന​ശ​ബ്ദ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​മ്പാ​ടി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് യു​ഡി​എ​ഫ് ,എ​ൽ​ഡി​എ​ഫ് , എ​ൻ​ഡി​എ, ഒ​ഐ​ഒ​പി
സ്ഥാ​നാ​ർ​ഥി​ക​ളും ക​ർ​ഷ​ക​രു​മാ​യു​ള്ള സം​വാ​ദം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 28 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന്
ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി വി​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച് വ​രു​ന്ന ഈ ​അ​വ​സ​രം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.
കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യും കൃ​ഷി ഭൂ​മി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് ഈ ​പ്രോ​ഗ്രാ​മി​ൽ ഉ​ന്ന​യി​ക്കാ​വു​ന്ന​ത്.​ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി സം​ഘാ​ട​ക​ർ​പ​ക്ഷം ഏ​ൽ​പ്പി​ക്ക​ണം

Related Articles

Leave a Reply

Back to top button